പൊതുമേഖലാ ലാഭവിഹിതം ; കേന്ദ്രത്തിന് കിട്ടുന്നത് 65,000 കോടി



ന്യൂഡൽഹി കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭവിഹിതത്തിലൂടെ ഈ സാമ്പത്തികവര്‍ഷം കേന്ദ്രസര്‍ക്കാരിന് ലഭിക്കാൻ പോകുന്നത് 65000 കോടിരൂപയെന്ന് റിപ്പോര്‍ട്ട്. ദേശസാത്കൃത ബാങ്കുകളടക്കമുള്ള ധനകാര്യസ്ഥാപനങ്ങളെ ഉള്‍പ്പെടുത്താതെയാണിത്. 56260 കോടിയായിരുന്നു കേന്ദ്രം ലക്ഷ്യമിട്ടത്. ലാഭത്തിലുള്ള സ്ഥാപനങ്ങളെയടക്കം മോദി സര്‍ക്കാര്‍ പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങവെയാണ് കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ ഈ നേട്ടം. 2024 –-2025 സാമ്പത്തികവര്‍ഷം  ഒക്ടോബര്‍ 21 വരെ 28913 കോടി  ലാഭവിഹിതം ലഭിച്ചു. എണ്ണ, പ്രകൃതിവാതക കമ്പനികളാണ് കൂടുതൽ ലാഭവിഹിതം നൽകയത്.  9,665.63 കോടി രൂപ. ഊര്‍ജം, ഖനനം തുടങ്ങിയവ മേഖലയിലെ പൊതുമേഖലാസ്ഥാപനങ്ങളാണ് തൊട്ടുപിന്നിൽ. ഇന്ത്യൻ ഓയിൽ 5091 കോടി, ഹിന്ദുസ്ഥാന്‍ സിങ്ക് 3619 കോടി, ടെലികമ്യൂണിക്കേഷൻസ് കൺസൽട്ടന്റ്സ് (ഇന്ത്യ) 3443 കോടി, ബിപിസിഎൽ 2,413 കോടി, കോള്‍ ഇന്ത്യ 1945 കോടി എന്നിങ്ങനെയാണ് കൂടുതൽ ലാഭവിഹിതം നൽകിയ ആദ്യ അഞ്ച് സ്ഥാപനങ്ങള്‍. 389 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളാണുള്ളത്. Read on deshabhimani.com

Related News