രാജേന്ദ്ര പുരോഹിത് സിപിഐ എം ഉത്തരാഖണ്ഡ് സംസ്ഥാന സെക്രട്ടറി
കർണപ്രയാഗ് (ഉത്തരാഖണ്ഡ്) ബിജെപി സർക്കാരുകളുടെ കോർപറേറ്റ്–- ഹിന്ദുത്വ നയങ്ങൾക്കെതിരെ പോരാട്ടം ശക്തിപ്പെടുത്താൻ സിപിഐ എം ഉത്തരാഖണ്ഡ് സംസ്ഥാന സമ്മേളനം തീരുമാനിച്ചു. കർണപ്രയാഗിൽ ആവേശകരമായ റാലിയോടെ സമ്മേളനത്തിന് തുടക്കമായി. പൊതുസമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം തപൻസെൻ ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്രസെക്രട്ടറിയേറ്റംഗം വിജൂ കൃഷ്‌ണൻ, രാജേന്ദ്ര സിങ് നേഗി, ശിവ് പ്രസാദ് ദോലി എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം വിജൂ കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. രാജേന്ദ്ര സിങ് നേഗി റിപ്പോർട്ട് അവതരിപ്പിച്ചു. തപൻസെൻ സംസാരിച്ചു. 25 അംഗ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയായി രാജേന്ദ്ര പുരോഹിതിനെയും തെരഞ്ഞെടുത്തു. ഒൻപതംഗ സെക്രട്ടറിയറ്റും രൂപീകരിച്ചു. Read on deshabhimani.com