എൻ ഗുയെൻ ഫു ട്രോങ്ങിന്‌ ആദരാഞ്‌ജലി

സീതാറാം 
യെച്ചൂരി വിയറ്റ്‌നാം എംബസ്സിയിൽ എത്തി ആദരാഞ്ജലി അർപ്പിക്കുന്നു. 
ഫോട്ടോ: പി വി സുജിത്‌


  ന്യൂഡൽഹി അന്തരിച്ച വിയറ്റ്‌നാം കമ്യൂണിസ്റ്റ്‌ പാർടി ജനറൽ സെക്രട്ടറി എൻഗുയെൻ ഫു ട്രോങ്ങിന്‌ സിപിഐ എം പ്രതിനിധിസംഘം ആദരാഞ്ജലി അർപ്പിച്ചു. ഡൽഹിയിൽ വിയറ്റ്‌നാം എംബസിയിൽ ട്രോങ്ങിന്റെ ചിത്രത്തിനു മുന്നിൽ പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി, കേന്ദ്രകമ്മിറ്റിയംഗം അരുൺ കുമാർ എന്നിവർ പുഷ്‌പാർച്ചന നടത്തി. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങും ആദരാഞ്ജലിയര്‍പ്പിച്ചു. ട്രോങ്ങിന്റെ, രണ്ട്‌ ദിവസം നീളുന്ന സംസ്‌കാര ചടങ്ങുകൾക്ക്‌ വ്യാഴാഴ്‌ച ഹാനോയിൽ തുടക്കമായി. ലോക നേതാക്കൾ അടക്കം ആയിരങ്ങൾ അന്ത്യോപചാരമർപ്പിച്ചു.   Read on deshabhimani.com

Related News