21 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡന്‌ വധശിക്ഷ



ഇറ്റാനഗർ അരുണാചൽ പ്രദേശിലെ റസിഡൻഷ്യൽ സ്‌കൂളിലെ 21 വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡൻ യുംകെൻ ബാഗ്രയ്‌ക്ക്‌ വധശിക്ഷ വിധിച്ച്‌ പ്രത്യേക പോക്‌സോ കോടതി.  ഷിമോ ജില്ലയിലെ കരോ ഗവ. റസിഡൻഷ്യൽ സ്‌കൂള്‍ ഹോസ്റ്റലിലാണ്‌ 15 പെൺകുട്ടികളടക്കം 21 പേർ പീഡനത്തിനിരയായത്‌.   കൂട്ടുപ്രതികളായ സ്‌കൂളിലെ ഹിന്ദി അധ്യാപകനും മുൻ ഹെഡ്മാസ്റ്റര്‍ക്കും  20 വർഷം വീതം കഠിനതടവും വിധിച്ചു.   2019 നും 2022 നും ഇടയിലാണ്‌ ആറിനും 15 നും ഇടയിൽ പ്രായമുള്ള കുട്ടികൾ പീഡനത്തിന്‌ ഇരയായത്‌. Read on deshabhimani.com

Related News