ഗാർഹിക പീഡന നിയമം ; പരിരക്ഷയ്‌ക്ക്‌ എല്ലാ 
വനിതകൾക്കും അവകാശം : സുപ്രീംകോടതി



ന്യൂഡൽഹി സ്‌ത്രീകളെ ഗാർഹിക പീഡനങ്ങളിൽനിന്നും സംരക്ഷിക്കുന്ന നിയമം രാജ്യത്തെ എല്ലാ മതങ്ങളിലുമുള്ള സ്‌ത്രീകൾക്കും ബാധകമാണെന്ന്‌ സുപ്രീംകോടതി. ‘ഗാർഹികപീഡനങ്ങളിൽ സ്‌ത്രീകൾക്ക്‌ സംരക്ഷണം നൽകുന്ന 2005ലെ നിയമം മത, സാമൂഹ്യപശ്ചാത്തല ഭേദമില്ലാതെ ഇന്ത്യയിലെ എല്ലാ സ്‌ത്രീകൾക്കും ബാധകമാണ്‌. ഗാർഹികബന്ധങ്ങളിൽ നിന്നുണ്ടാകുന്ന പീഡനങ്ങളിൽ നിന്നും സ്‌ത്രീകളെ സംരക്ഷിക്കുകയാണ്‌ നിയമത്തിന്റെ ഉദ്ദേശലക്ഷ്യം’–- ജസ്‌റ്റിസുമാരായ ബി വി നാഗരത്ന,  എൻ കോടിശ്വർ സിങ് എന്നിവരുടെ ബെഞ്ച്‌ നിരീക്ഷിച്ചു. ഗാർഹിക പീഡനക്കേസിൽ കർണാടകഹൈക്കോടതി വിധിക്കെതിരെ യുവതി നൽകിയ അപ്പീൽ പരിഗണിച്ചാണ്‌ സുപ്രീംകോടതി നിരീക്ഷണം. അതേസമയം, ഗാർഹികപീഡന നിയമത്തിലെ 25–-ാം വകുപ്പ്‌ അനുസരിച്ച്‌ സാഹചര്യങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക്‌ അനുസരിച്ച്‌ കോടതിയുടെ മുൻ ഉത്തരവിൽ ഇരുഭാഗത്തിനും ഭേദഗതികൾ ആവശ്യപ്പെടാം. ഭേദഗതികൾ വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുമ്പോൾ അതിന്‌ മുൻകാല പ്രാബല്യം ഉണ്ടായിരിക്കില്ലെന്നും കോടതി കൂട്ടിച്ചേർത്തു. Read on deshabhimani.com

Related News