രാജ്യത്ത്‌ കോവിഡ് ബാധിതര്‍ 1.57 ലക്ഷം ; തമിഴ്‌നാട്ടിൽ രോ​ഗികള്‍ 18,000 കടന്നു



ന്യൂഡൽഹി രാജ്യത്ത്‌ കോവിഡ് ബാധിതര്‍ 1.57 ലക്ഷം കടന്നു. ബുധനാഴ്‌ച  ഏഴായിരത്തിലധികംപേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. മരണം 181. രോഗികളുടെ എണ്ണത്തിലം മരണത്തിലും റെക്കാഡാണിത്‌. മരണം 4500 കവിഞ്ഞു. മഹാരാഷ്ട്രയിൽ രോ​ഗികള്‍ ഏകദേശം 57,000, ഒറ്റദിവസം 105 മരണം. ഡൽഹിയിലും ഗുജറാത്തിലും രോ​ഗികള്‍ 15,000 കടന്നു. രാജ്യത്താകെ ഒറ്റദിവസം 2190 രോ​ഗികള്‍. 24 മണിക്കൂറിൽ 170 മരണം, 6387 രോ​ഗികള്‍. 97 മരണം മഹാരാഷ്ട്രയില്‍. ഗുജറാത്തിൽ 27 മരണം. ഡൽഹിയിൽ മരണം 300 കടന്നു. 792 പുതിയ രോ​ഗികൾ. ​തമിഴ്‌നാട്ടിൽ രോ​ഗികള്‍ 18,000 കടന്നു. ചെന്നൈയിൽ മാത്രം 12,203. രോഗമുക്തി നിരക്ക് 42.4 ശതമാനമായി. രാജ്യത്തെ മരണനിരക്ക് 2.86 ശതമാനമാണ്. 32.42 ലക്ഷം സാമ്പിൾ ഇതുവരെ പരിശോധിച്ചു. ● മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്‌നാട്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ നിർബന്ധമായും സ്ഥാപന ക്വാറന്റൈനിൽ പോകണമെന്ന് ബംഗാൾ  ● മുംബൈയിൽ ഒരു മാസം പ്രായമായ കുട്ടി കോവിഡ് രോഗമുക്തി നേടി. ● ജൂലൈ മാസത്തോടെ രാജ്യത്ത്‌ കോവിഡ് മരണം ഏകദേശം 18,000ൽ എത്താമെന്ന് സെന്റർ ഫോർ കൺട്രോൾ ഓഫ് ക്രോണിക് കണ്ടീഷൻസിന്റെ മുന്നറിയിപ്പ്. മധ്യ പ്രദേശ്‌ രാജ്‌ ഭവൻ നിയന്ത്രിത മേഖല, മധ്യപ്രദേശ്‌ രാജ്‌ഭവനെ നിയന്ത്രിത മേധലയായി പ്രഖ്യാപിച്ചു. ഗവർണറുടെ വസതി സ്ഥിതി ചെയ്യുന്ന മേഖലയിൽ ആറു പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതോടെയാണ്‌ നടപടി. ഇതോടെ മേഖലയിൽ താമസിക്കുന്നവരെല്ലാം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. Read on deshabhimani.com

Related News