യുപിയിൽ അന്താരാഷ്ട്ര 
ബന്ധമുള്ള ലഹരി നിര്‍മാണ കേന്ദ്രം



ന്യൂഡൽഹി തിഹാർ ജയിൽ വാർഡന്റെ മേൽനോട്ടത്തിൽ ഉത്തർപ്രദേശിൽ പ്രവര്‍ത്തിച്ച ലഹരിമരുന്ന്‌ നിര്‍മാണകേന്ദ്രം കണ്ടെത്തി. ഇവിടെ ഉൽപ്പാദിപ്പിച്ച രാസ ലഹരിമരുന്നുകൾ രാജ്യത്തിനകത്തും പുറത്തും വിറ്റഴിച്ചിരുന്നു. ഗൗതംബുദ്ധ നഗറിൽ കസാനാ വ്യവസായ  മേഖലയിൽ പ്രവർത്തിച്ച മെത്താംഫെറ്റാമിൻ ലാബിൽനിന്ന്‌ 95 കിലോ ലഹരിമരുന്നും അസംസ്‌കൃത രാസവസ്‌തുക്കളും പിടിച്ചെടുത്തു.   ജയിൽ വാർഡന്‌ പുറമേ ഡൽഹിയിലെ വ്യവസായി, മുംബൈയിലെ കെമിസ്റ്റ്‌ എന്നിവരുടെ മേൽനോട്ടത്തിലാണ്‌ കേന്ദ്രം പ്രവർത്തിച്ചിരുന്നത്‌. മെക്‌സിക്കൻ മയക്കുമരുന്ന്‌ സംഘവുമായും ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു.ജയിൽവാർഡനും വ്യവസായിയും കെമിസ്റ്റും മറ്റൊരാളും അറസ്റ്റിലായി. ‘ജയിലിൽ മൊട്ടിട്ട ലാബ്‌’ ഡൽഹിയിലെ വ്യവസായി ലഹരിമരുന്ന്‌ കേസിൽ അറസ്റ്റിലായി തിഹാറിൽ കഴിയുമ്പോൾ വാർഡനുമായി കൂടിയാലോചിച്ച്‌ "മെത്ത്‌ലാബ്‌' തുടങ്ങാന്‍ ധാരണയിലെത്തുകയായിരുന്നു. ലഹരിമരുന്ന്‌ ഉൽപ്പാദിപ്പിക്കാൻ മുംബൈയിൽനിന്ന്‌ കെമിസ്റ്റിനെ എത്തിച്ചു.     ഗുണനിലവാരം പരിശോധിക്കാൻ ഇടയ്‌ക്കിടെ മെക്‌സിക്കോയില്‍നിന്നുള്ളവരും ഇവിടെ എത്തി.  ഗാന്ധിനഗർ, അംറേലി (ഗുജറാത്ത്‌), ജോധ്പുർ, സിരോഹി (രാജസ്ഥാൻ), ഭോപാൽ (മധ്യപ്രദേശ്‌) എന്നിവിടങ്ങളിൽനിന്ന്‌ വന്‍ ലഹരിമരുന്ന്‌ നിര്‍മാണ സംഘങ്ങളെ അടുത്തിടെ അറസ്റ്റ്‌ ചെയ്‌തു. കഴിഞ്ഞദിവസം ചെന്നൈയിൽ മെത്ത്‌ലാബ്‌ കണ്ടെത്തിയ പൊലീസ്‌  ഏഴ്‌ വിദ്യാർഥികളെ അറസ്റ്റ്‌ ചെയ്‌തു. Read on deshabhimani.com

Related News