പക്ഷിയിടിച്ചു: എയർ ഇന്ത്യ വിമാനം റദ്ദാക്കി
പനാജി > എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന് റദ്ദാക്കി. ഗോവ ദാബോലിൽ നിന്ന് മുംബൈയിലേക്ക് പോകുന്ന വിമാനമാണ് റദ്ദാക്കിയത്. ബുധനാഴ്‌ച രാവിലെ 6.45 നാണ് സംഭവം. 116 യാത്രക്കാരുമായി പോകാനൊരുങ്ങിയ വിമാനത്തിൽ ടേക്ക് ഓഫ് സമയത്ത് പക്ഷിയിടിക്കുകയായിരുന്നു. തുടർന്ന് വിമാനത്തിന്റെ എഞ്ചിനിൽ നിന്ന് പുകയുയർന്നു. ശേഷം എയർ ട്രാഫിക് കൺട്രോളർക്ക് വിവരം നൽകി. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് വിമാനം റദ്ദ് ചെയ്യുകയായിരുന്നെന്നും ടിക്കറ്റ് ചാർജ് തിരികെ നൽകുമെന്നും അധികൃതർ അറിയിച്ചു. Read on deshabhimani.com