നിർഭയ കേസ്‌; ശിക്ഷിക്കപ്പെട്ടവർക്ക്‌ ഇനിയുള്ള വഴികൾ



ന്യൂഡൽഹി > വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ടവരായാലും നിയമപരമായ എല്ലാ പരിഹാരമാർഗങ്ങളും അവസാനിച്ചശേഷമേ ശിക്ഷ നടപ്പാക്കാൻ സാധിക്കൂവെന്ന നിലപാടാണ്‌ വെള്ളിയാഴ്‌ച അഡീഷണൽ സെഷൻസ്‌ ജഡ്‌ജി ധർമേന്ദ്രറാണ സ്വീകരിച്ചത്‌. മുകേഷ്‌സിങ്ങിന്റെ കാര്യത്തിൽ മാത്രമാണ്‌ നിയമപരമായ എല്ലാ പരിഹാരമാർഗങ്ങളും അവസാനിച്ചത്‌. മുകേഷ്‌സിങ്ങിന്റെ പുനഃപരിശോധനാഹർജി, തിരുത്തൽഹർജി, ദയാഹർജി, ദയാഹർജി തള്ളിയതിനെ ചോദ്യം ചെയ്‌തുള്ള ഹർജി എന്നിവ തള്ളിക്കഴിഞ്ഞു. ഇനി നിയമപരമായ സാധ്യതകളൊന്നും അവശേഷിക്കുന്നില്ല. വിനയ്ശർമയുടെ പുനഃപരിശോധനാഹർജിയും തിരുത്തൽഹർജിയും സുപ്രീംകോടതി തള്ളി. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ദയാഹർജി തള്ളിയാൽ അത്‌ ചോദ്യംചെയ്‌ത്‌ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ സാവകാശമുണ്ട്‌. പവൻഗുപ്‌തയുടെ പുനഃപരിശോധനാഹർജി വെള്ളിയാഴ്‌ചയാണ്‌ സുപ്രീംകോടതി തള്ളിയത്‌. ഇനി തിരുത്തൽഹർജിക്കും ദയാഹർജിക്കും അത്‌ തള്ളിയാൽ അതിനെതിരായ ഹർജിക്കും പഴുതുണ്ട്‌. അക്ഷയ്‌കുമാർസിങ്ങിന്റെ തിരുത്തൽഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ഇനി ദയാഹർജിക്കും തുടർഹർജിക്കും അവസരമുണ്ട്‌. എല്ലാവരുടെയും ദയാഹർജി തള്ളിയാൽമാത്രമേ വധശിക്ഷ നടപ്പാക്കാൻ സാധ്യതയുള്ളൂ. ദയാഹർജി തള്ളിയതിനെ ചോദ്യംചെയ്‌ത്‌  സുപ്രീംകോടതിയെ സമീപിച്ചാൽ അതിൽ തീരുമാനമുണ്ടാകുന്നതുവരെ ശിക്ഷ നടപ്പാക്കാൻ കഴിയില്ല.  ദയാഹർജി തള്ളിയാൽ ശിക്ഷ നടപ്പാക്കുന്നതിന്‌ 14 ദിവസത്തെ സാവകാശവും ഉണ്ട്‌. കുടുംബാംഗങ്ങളിൽ ആരെയെങ്കിലും കാണാനും അന്ത്യകർമങ്ങൾക്ക്‌ വേണ്ട കാര്യങ്ങൾ ചെയ്യാനും സ്വത്തുക്കളുടെ അവകാശം എഴുതിനൽകാനും മറ്റുമാണ്‌ ഈ കാലയളവ്‌. Read on deshabhimani.com

Related News