2024 ജൂലൈ 1 മുതലുള്ള കേസുകൾ പുതിയ ക്രിമിനൽ നിയമ പ്രകാരം രജിസ്റ്റർ ചെയ്യണം; കർണാടക ഹൈക്കോടതി
ബംഗളൂരു>2024 ജൂലൈ ഒന്നിനോ അതിനുശേഷമോ നടന്നിട്ടുള്ള, എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ള കുറ്റകൃത്യങ്ങൾ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 173 പ്രകാരം രജിസ്റ്റർ ചെയ്യണമെന്ന് കർണാടക ഹൈക്കോടതി. ബിഎൻഎസ്എസ് നടപ്പിലാക്കുന്നതിന് മുമ്പുള്ള കുറ്റകൃത്യങ്ങൾ ഐപിസി പ്രകാരവും അന്വേഷണ നടക്കുന്നതും അന്തിമ റിപ്പോർട്ട് സമർപ്പിക്കേണ്ടതുമായ കേസുകൾ ബിഎൻഎസ്എസ് പ്രകാരവും രജിസ്റ്റർ ചെയ്യണമെന്ന് കോടതി പറഞ്ഞു. ബിഎൻഎസ്എസ് നടപ്പാക്കുന്നതിന് മുമ്പുള്ള തീർപ്പ് കൽപ്പിക്കാത്ത അപ്പീൽ/റിവിഷൻ/അപേക്ഷ/ വിചാരണ/അന്വേഷണം നടക്കുന്നവ എന്നിവ സിആർപിസി പ്രകാരം തീർപ്പാക്കുകയും സിആർപിസി 173-ാം വകുപ്പ് പ്രകാരമുള്ള അന്വേഷണത്തിന് ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും വേണം. വിചാരണ കോടതികൾ ഈ നടപടിക്രമം പാലിക്കണമെന്ന് ജസ്റ്റിസ് കെ നടരാജൻ ഉത്തരവിൽ പറഞ്ഞു. Read on deshabhimani.com