എണ്ണക്കപ്പൽ മറിഞ്ഞു; 
16 ജീവനക്കാർക്കായി 
തിരച്ചിൽ



മസ്കത്ത് തിങ്കളാഴ്ച ഒമാൻ തീരത്തിന്‌ സമീപം മറിഞ്ഞ എണ്ണക്കപ്പലിലെ 16 ജീവനക്കാർക്കായി തിരച്ചിൽ തുടരുന്നു. 13 ഇന്ത്യക്കാരെയും മൂന്ന്‌ ശ്രീലങ്കക്കാരെയുമാണ്‌ കാണാതായത്‌. കൊമോറോസ്‌ പതാക വഹിക്കുന്ന പ്രെസ്‌റ്റീജ്‌ ഫാൽക്കൺ എന്ന കപ്പലാണ്‌ മറിഞ്ഞതെന്ന്‌ ഒമാൻ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള മാരിടൈം സെക്യൂരിറ്റി സെന്റർ സ്ഥിരീകരിച്ചു. ദുബായിലെ ഹാംറിയ തുറമുഖത്തുനിന്ന്‌ യമനിലെ ഏദനിലേക്ക്‌ പോകവെയാണ്‌ അപകടം. തുറമുഖ പട്ടണമായ ദുക്‌മിന്‌ സമീപം ദാസ്‌ മദ്രാക്കയിൽനിന്ന്‌ 25 നോട്ടിക്കൽ മൈൽ അകലെയാണ്‌ കപ്പൽ മറിഞ്ഞത്‌. ഗാസയിൽ ഇസ്രയേൽ കടന്നാക്രമണം തുടങ്ങിയതു മുതൽ ചെങ്കടലിലും ഏദന്‍ തീരത്തും ഹൂതികൾ കപ്പലുകൾക്കുനേരെ നിരന്തരം ആക്രമണം നടത്തിവരികയാണ്‌.   Read on deshabhimani.com

Related News