ഒമിക്രോൺ സമൂഹവ്യാപന ഘട്ടത്തിൽ; ഐസിയു കേസുകൾ വർധിച്ചെന്ന് പഠന റിപ്പോർട്ട്
ന്യൂഡല്‍ഹി> ഇന്ത്യയിൽ ഒമിക്രോൺ സമൂഹവ്യാപന ഘട്ടത്തിലാണെന്ന് പഠന റിപ്പോർട്ട്. മെട്രോ നഗരങ്ങളിൽ രോഗികൾ കൂടിയത് സമൂഹവ്യാപനം മൂലമാണെന്ന് ഇന്‍സാകോഗിന്റെ ഏറ്റവും പുതിയ ബുള്ളറ്റിനിൽ പറയുന്നു. ഭൂരിഭാഗം ഒമിക്രോണ്‍ കേസുകൾക്കും രോഗലക്ഷണങ്ങള്‍ ഇല്ല. പല കേസിലും നേരിയ രോഗലക്ഷണങ്ങളാണ് ഉണ്ടാവുന്നത്. എന്നാൽ ആശുപത്രി പ്രവേശനവും ഐസിയു കേസുകളും വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനങ്ങളില്‍നിന്ന് വൈറസ് സാംപിളുകള്‍ ശേഖരിച്ച് അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമാമാണ് ഇൻസാകോഗ് (INSACOG) എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ഇന്ത്യന്‍ സാര്‍സ് കോ വി-2 കണ്‍സോര്‍ഷ്യം ഓഫ് ജീനോമിക്സ്. Read on deshabhimani.com