ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌: കെ രാധാകൃഷ്ണൻ എംപിയും ജെപിസിയിൽ, വിപുലീകരിച്ചു



ന്യൂഡൽഹി> ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ ബില്ലുകൾ പരിഗണിക്കുന്നതിനായുള്ള സംയുക്ത പാർലമെന്ററി സമിതി (ജെപിസി) വിപുലീകരിച്ചു.  കേരളത്തിൽ നിന്നുള്ള എംപിയായ കെ രാധാകൃഷ്ണൻ ഉൾപ്പെടെ  എട്ടംഗങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് ജെപിസി വിലുലീകരിച്ചത്. ഇതോടെ ജെപിസിയിൽ ആകെ 39 അംഗങ്ങൾ ആയി. ലോക്സഭയിൽ നിന്ന് 27 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 12 അംഗങ്ങളുമാണ് ജെപിസിയിൽ ഉള്ളത്.  ലോക്‌സഭയിൽനിന്ന്‌ 21 അം​ഗങ്ങളും രാജ്യസഭയിൽനിന്ന്‌ 10 അം​ഗങ്ങളുമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ബിജെപിയുടെ പി പി ചൗധരി ചെയർമാനാകും. ബിജെപിയിൽ നിന്ന് ബാൻസുരി സ്വരാജ്‌, അനുരാഗ്‌സിങ്‌ ഠാക്കൂർ എന്നിവരും കോൺഗ്രസിൽനിന്ന്‌ പ്രിയങ്ക ഗാന്ധി, മനീഷ്‌ തിവാരി തുടങ്ങിയവരും പട്ടികയിലുണ്ട്.  എൻസിപി ശരദ്‌ പവാറിലെ സുപ്രിയ സുലെയും  തൃണമൂൽ കോൺഗ്രസ്‌ പ്രതിനിധിയായി കല്യാൺ ബാനർജിയുമുണ്ട്‌. രാഷ്ട്രീയപാർടികൾ നിർദേശിക്കുന്ന എംപിമാരെ ഉൾപ്പെടുത്തിയാണ്‌ സ്‌പീക്കറുടെ ഓഫീസ്‌ ജെപിസിക്ക്‌ രൂപം നൽകുന്നത്‌. Read on deshabhimani.com

Related News