ആദായനികുതി അടയ്ക്കാത്തവരായ എല്ലാ കുടുംബത്തിനും 7500 രൂപ വീതം 6 മാസം നൽകണം ; കേന്ദ്രത്തോട് പ്രതിപക്ഷം



ന്യൂഡൽഹി കോവിഡ്‌ പ്രതിസന്ധി കണക്കിലെടുത്ത്‌ ആദായനികുതി അടയ്ക്കാത്തവരായ എല്ലാ കുടുംബത്തിനും  7500 രൂപ വീതം ആറുമാസത്തേക്ക് നല്‍കണമെന്ന് ‌പ്രതിപക്ഷ പാർടികൾ കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ടു. 10,000 രൂപ അടിയന്തരമായി നൽകണം. ബാക്കി അഞ്ചു മാസമായി തുല്യ​ഗഡുക്കളായി നല്‍കണം. ആവശ്യക്കാരായ എല്ലാവർക്കും 10 കിലോ ഭക്ഷ്യധാന്യം വീതം ആറുമാസത്തേക്ക് സൗജന്യമായി നൽകണം. ബജറ്റ്‌ വിഹിതം വർധിപ്പിച്ച്‌ വർഷം 200 ദിവസം തൊഴിലുറപ്പുദിനം ഉറപ്പാക്കണം. ഇതടക്കം 11 ആവശ്യം  22 പ്രതിപക്ഷ പാർടികൾ ചേര്‍ന്ന് കേന്ദ്ര സർക്കാരിനു മുമ്പാകെവച്ചു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ്‌ പവാർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ഡിഎംകെ അധ്യക്ഷൻ എം കെ സ്‌റ്റാലിൻ, മുൻ പ്രധാനമന്ത്രി എച്ച്‌ ഡി ദേവഗൗഡ തുടങ്ങിയ നേതാക്കൾ വീഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുത്തു. എസ്‌പി നേതാവ്‌ അഖിലേഷ്‌ യാദവ്‌, ബിഎസ്‌പി നേതാവ്‌ മായാവതി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ എന്നിവർ  പങ്കെടുത്തില്ല. യെച്ചൂരി മുന്നോട്ടുവച്ച ‌ 7500 രൂപ വീതം ലഭ്യമാക്കല്‍, ആറുമാസം 10 കിലോ ഭക്ഷ്യധാന്യം തുടങ്ങിയ ആവശ്യങ്ങള്‍ യോഗം ഏകകണ്‌ഠമായി അംഗീകരിച്ചു. കോവിഡ്‌ പ്രതിരോധ കാര്യങ്ങളിൽ കേന്ദ്രത്തിന്‌ പൂർണപിന്തുണ നൽകുന്നുണ്ടെന്നും എന്നാൽ  വീഴ്‌ചകൾ ചൂണ്ടിക്കാട്ടാതെ തരമില്ലെന്നും പ്രതിപക്ഷം പ്രമേയത്തിൽ പറഞ്ഞു.  പ്രതിപക്ഷം ഉന്നയിച്ച മറ്റ്‌ ആവശ്യങ്ങൾ ●അതിഥിത്തൊഴിലാളികൾക്ക്‌ സൗജന്യയാത്ര. വിദേശത്ത്‌ കുടുങ്ങിയ വിദ്യാർഥികളെയടക്കം നാട്ടിലെത്തിക്കാന്‍ അടിയന്തരനടപടി ●തൊഴിൽ നിയമങ്ങൾ റദ്ദാക്കലടക്കം എല്ലാ ഏകപക്ഷീയ തീരുമാനവും പിൻവലിക്കുക ●പരിശോധന, നിയന്ത്രണനടപടികൾ എന്നിവയടക്കം കോവിഡിനെക്കുറിച്ച്‌ കൃത്യമായ വിവരം പങ്കുവയ്‌ക്കൽ ●-കോവിഡ്‌ നേരിടുന്നതിൽ സംസ്ഥാനങ്ങൾക്ക്‌ ആവശ്യമായ ഫണ്ട്‌ അനുവദിക്കുക ●അടച്ചിടലിൽനിന്നുള്ള പുറത്തുകടക്കൽ തന്ത്രം കേന്ദ്രം കൃത്യമായി അറിയിക്കുക ●സ്‌റ്റാൻഡിങ് കമ്മിറ്റികളടക്കം പാർലമെന്ററി പ്രവർത്തനങ്ങൾ അടിയന്തരമായി പുനരാരംഭിക്കുക ●നിലവിലെ 20 ലക്ഷം കോടി പാക്കേജ്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്‌. ഇത്‌ പിൻവലിച്ച്‌ സമഗ്രമായി പരിഷ്‌കരിച്ച പാക്കേജ്‌ പ്രഖ്യാപിക്കുക ●കുറഞ്ഞ താങ്ങുവിലയിൽ റാബി സംഭരണം. ഉൽപ്പന്നം വിപണിയിൽ എത്തിക്കാൻ സൗകര്യം. ഖാരിഫ്‌ കൃഷിക്ക്‌ തയ്യാറെടുക്കാൻ വിത്തും വളവും അടക്കം ആവശ്യമായ സഹായം ●ആഭ്യന്തര–- വിദേശ വിമാന സർവീ സുകൾ സംസ്ഥാനങ്ങളുമായി  കൂടിയാലോചിച്ച്‌   Read on deshabhimani.com

Related News