ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; 17,000 വാട്സാപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു
ന്യൂഡൽഹി > ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ 17,000ത്തോളം വാട്സാപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് വാട്‌സ്ആപ്പ് അക്കൗണ്ടുകൾ കണ്ടെത്തി ബ്ലോക്ക് ചെയ്തത്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിലാണ് നടപടി. ബ്ലോക്ക് ചെയ്ത അക്കൗണ്ടുകളിൽ ഭൂരിഭാഗവും മ്യാൻമർ, കംബോഡിയ, ലാവോസ്, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവയാണ്. സൈബർ ക്രൈമുകൾക്കായി ഉപയോഗിച്ചുകൊണ്ടിരുന്നവയാണ് ഇവയെല്ലാം. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായവർ ഓൺലൈനായി നൽകിയ പരാതിയിലാണ് നടപടി. പരാതികൾ പരിശോധിച്ച ശേഷം സംശയാസ്പദമായ അക്കൗണ്ടുകൾ കണ്ടെത്തുകയും ഈ നമ്പറുകൾ ബ്ലോക്ക് ചെയ്യാൻ ആഭ്യന്തര മന്ത്രാലയം വാട്‌സ്ആപ്പിന് നിർദേശം നൽകുകയായിരുന്നു. Read on deshabhimani.com