മധ്യപ്രദേശിൽ പന്തം കൊളുത്തി പ്രകടനത്തിനിടെ 30 പേർക്ക് പൊള്ളലേറ്റു



ഭോപ്പാൽ > മധ്യപ്രദേശിൽ പന്തം കൊളുത്തി പ്രകടനത്തിനിടയിൽ സ്ത്രീകളും കുട്ടികളുമടക്കം 30 പേർക്ക് പെള്ളലേറ്റു. ഖാൻധ്വ ജില്ലയിലെ മാൽവ-നിമർ മേഖലയിൽ ഇന്നെല അർധരാത്രിയായിരുന്നു സംഭവം. ഭീകര വാദത്തിനെതിരെ രാഷ്ട്ര ഭക്ത് വീർ യുവ മഞ്ച് എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ 250ലധികം പേർ പങ്കെടുത്തിരുന്നു. നഗരത്തിലെ ക്ലോ ടവറിൽ പ്രകടനം അവസാനിക്കാറായപ്പോഴാണ് അപകടമുണ്ടായതെന്ന് ഖാൻധ്വ ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് കുമാർ റായി പറഞ്ഞു. വെള്ളം നിറഞ്ഞ വലിയ കണ്ടയ്‌നെറിൽ മുക്കി അണയ്ക്കുന്നതിനിടയിൽ താഴെവീണ പന്തങ്ങളിൽ നിന്ന് തീയാളി പടരുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂരിഭാഗം പേർക്കും മുഖത്തും കൈക്കുമാണ് പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റ 18 പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്കയച്ചു. ബാക്കിയുള്ള 12 പേർ അപകടനില തരണം ചെയ്തിട്ടുണ്ട്. 2009 നവംബർ 28ന് നിരോധിത സംഘടനയായ സിമി കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥൻ സീതാറാം ബാതാം ഉൾപ്പെടെയുള്ള മൂന്നു പേരുടെ ഓർമയ്ക്കായി എല്ലാ വർഷവും നടത്തുന്നതാണീ പ്രകടനം.   Read on deshabhimani.com

Related News