പാർലമെന്റ്‌ സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം; ബജറ്റ്‌ നാളെ



ന്യൂഡൽഹി > പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ചൊവ്വാഴ്ച ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. സാമ്പത്തിക സർവേ റിപ്പോർട്ട്‌ തിങ്കളാഴ്ച സഭയുടെ മേശപ്പുറത്ത്‌ വയ്‌ക്കും. ആഗസ്‌ത്‌ 12 വരെയാണ്‌ സമ്മേളനം. നീറ്റ് ചോദ്യപേപ്പർ ചോർച്ച, കശ്‌മീർ, മണിപ്പുർ, അഗ്‌നിപഥ്‌, തൊഴിലില്ലായ്‌മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. ബിഹാർ, ആന്ധ്രപ്രദേശ്‌ സംസ്ഥാനങ്ങൾക്ക്‌ പ്രത്യേക സാമ്പത്തിക പാക്കേജ്‌ വേണമെന്ന ആവശ്യവുമായി എൻഡിഎ ഘടകകക്ഷികളായ ജെഡിയുവും ടിഡിപിയും രംഗത്തുണ്ട്‌. Read on deshabhimani.com

Related News