ഇന്ത്യൻ പൗരത്വം വേണ്ട; ഗുജറാത്തിൽ പാസ്പോര്‍ട്ട് ഉപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടിയായി
ഗുജറാത്ത് > ഗുജറാത്തിൽ ഒരു വർഷത്തിനുള്ളിൽ പാസ്‌പോർട്ട് ഉപേക്ഷിച്ചവരുടെ എണ്ണം ഇരട്ടിയായതായി റിപ്പോർട്ട്. വിദേശത്ത് മെച്ചപ്പെട്ട അവസരങ്ങളും ജീവിതനിലവാരവും തേടിപ്പോകുന്ന യുവാക്കൾ തിരിച്ചുവരുന്നില്ലെന്നാണ് റിപോർടിൽ പറയുന്നത്. യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയ 30നും 45നും ഇടയിൽ പ്രായമുള്ളവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായി. പഠിക്കാനായി വിദേശങ്ങളിൽ പോയി അവിടെ തന്നെ സ്ഥിരതാമസമാക്കുന്നവരുമുണ്ട്. ഗുജറാത്തിലെ റീജിയണൽ പാസ്പോർട് ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023ൽ പാസ്പോർട് ഉപേക്ഷിച്ചത് 485 പേരാണ്. 2022ലെ കണക്കിന്റെ ഇരട്ടിയാണിത്. 241 പേരായിരുന്നു 2022ൽ പാസ്പോർട് ഉപേക്ഷിച്ചത്. ഈ വർഷം മെയ് ആയപ്പോഴേക്കും ഇത് 244ൽ എത്തി. ഇത് ശരിവെക്കുകയാണ് പാർലമെന്ററി കണക്കുകളും. അതുപ്രകാരം 2014 മുതൽ 2022 വരെയുള്ള കാലയളവില്‍ പൗരത്വം ഉപേക്ഷിച്ച ആളുകളുടെ എണ്ണത്തിൽ ഗുജറാത്ത് മൂന്നാം സ്ഥാനത്താണ്. 22,300 പേരാണ് ഈ കാലയളവിൽ പൗരത്വം ഉപേക്ഷിച്ചത്. 60,414 പേർ പൗരത്വം ഉപേക്ഷിച്ച ഡെൽഹി ഒന്നാം സ്ഥാനത്തും 28,117 ആളുകളുമായി പഞ്ചാബ് രണ്ടാം സ്ഥാനത്തുമാണുള്ളത്. Read on deshabhimani.com