ബംഗാളിൽ നഴ്സിന് നേരെ രോഗിയുടെ ലൈംഗികാതിക്രമം
കൊൽക്കത്ത > പശ്ചിമ ബംഗാളിലെ ആശുപത്രിയിൽ നഴ്സിന് നേരെ രോഗിയുടെ ലൈംഗികാതിക്രമം. ബിർഭും ജില്ലയിലെ ഇലംബസാർ ആരോഗ്യ കേന്ദ്രത്തിൽ ശനി രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോടാണ് രോഗി അപമര്യാതയയായി പെരുമാറിയത്. കടുത്ത പനിയെ തുടർന്ന് ബന്ധുക്കളോടൊപ്പമാണ് രോഗി ആശുപത്രിയിലെത്തിയത്. രോഗിയെ ചികിത്സിക്കുന്നതിനിടെ സ്വകാര്യഭാഗങ്ങളിൽ ദുരുദ്ദേശ്യത്തോടെ സ്പർശിക്കുകയായിരുന്നെന്ന് നഴ്സ് പരാതി നൽകി. രോഗി അസഭ്യം പറഞ്ഞതായും പരാതിയിൽ പറയുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു . Read on deshabhimani.com