അഭിഭാഷകയെ ബലാത്സംഗം ചെയ്ത പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ
റായ്പൂർ> ഛത്തീസ്ഗഢിൽ അഭിഭാഷകയെ ബലാത്സംഗം ചെയ്ത പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. ഛത്തീസ്ഗഢിലെ റായ്പൂർ ചന്ദ്ഖുഡിയിലെ പൊലീസ് അക്കാദമിയിലെ കോൺസ്റ്റബിളായ ചന്ദ്രമണി ശർമ (29) ആണ് അറസ്റ്റിലായത്. യുവ അഭിഭാഷകയെ ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് സെപ്തംബർ 4,5 തിയതികളിലായി രണ്ടു തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) ചില വ്യവസ്ഥകളെ കുറിച്ച് അറിയാനായി പ്രതിയുമായി ഫോണിൽ ബന്ധപ്പെട്ട അഭിഭാഷക രണ്ട് മാസം മുമ്പാണ് ഇയാളെ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പരിചയപ്പെട്ടതിനെ തുടർന്ന് കോൺസ്റ്റബിൾ അഭിഭാഷകയുടെ ഓഫീസിലെത്തുകയും പിന്നീട്, കാറിൽ തന്നോടൊപ്പം വരാൻ ആവശ്യപ്പെടുകയും ചെയ്തു. നയാ റായ്പൂരിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ മദ്യം കുടിക്കാൻ നിർബന്ധിക്കുകയും തുടർന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നീട് ഒരു വാടക വീട്ടിൽവച്ചും ബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ പെൺകുട്ടിയുടെ പരാതിയിൽ കോൺസ്റ്റബിളിനെതിരെ പൊലീസ് ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യ്‌തു. ബിഎൻസ് 62, 351(2) വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. Read on deshabhimani.com