കന്നഡ സിനിമയിൽ പോഷ് കമ്മിറ്റി രൂപീകരിച്ചു; കവിത ലങ്കേഷ് അധ്യക്ഷ



ബം​ഗളുരു > കന്നഡ സിനിമ മേഖലയിൽ പോഷ് കമ്മിറ്റി രൂപീകരിച്ച് കന്നഡ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്. ചലച്ചിത്ര പ്രവർത്തക കവിത ലങ്കേഷ് അധ്യക്ഷയായുള്ള 11 അം​ഗ ഇന്റേണൽ കമ്മിറ്റിയാണ് രൂപീകരിച്ചത്. കന്നഡ ചലച്ചിത്രമേഖലയിലെ ലൈംഗികാതിക്രമങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാനാണ് ലൈംഗികാതിക്രമം തടയൽ (PoSH) നിയമപ്രകാരമുള്ള കമ്മിറ്റിക്ക് രൂപം നൽകിയത്.   അഭിനേതാക്കളായ പ്രമീള ജോഷൈ, ശ്രുതി ഹരിഹരൻ, കർണാടക സെക്ഷ്വൽ മൈനോറിറ്റീസ് ഫോറം സംസ്ഥാന കോ-ഓർഡിനേറ്റർ മല്ലു കുമ്പാർ, കെഎഫ്‌സിസി പ്രസിഡൻ്റ് എൻ എം സുരേഷ്, ആക്ടിവിസറ്റ് വിമല കെ എസ്, മാധ്യമപ്രവർത്തകൻ മുരളീധർ ഖജാനെ, നാടകകൃത്ത് ശശികാന്ത് യാദഹള്ളി, നിർമ്മാതാവ് സാ രാ ഗോവിന്ദു, അഭിഭാഷകയായ രാജലക്ഷ്മി അങ്കലഗി എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അം​ഗങ്ങൾ. ഇൻറേണൽ കംപ്ലെയ്ൻറ്സ് കമ്മിറ്റി രൂപീകരിക്കാത്തതിൽ കർണാടക ഫിലിം ചേംബറിനെ വിമർശിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന വനിതാ കമീഷൻ  ബംഗളൂരു ജില്ലാ ഭരണകൂടത്തിന് കത്തെഴുതിയിരുന്നു. ഫിലിം ചേംബർ ഐസി രൂപീകരിക്കണമെന്നും ഇല്ലെങ്കിൽ കാരണം കാണിക്കണമെന്ന് നോട്ടീസ് നൽകിയതിനെ തുടർന്നാണ് നടപടി. മലയാള സിനിമ മേഖലയിലാണ് രാജ്യത്ത് ആദ്യമായി ലൈംഗികാതിക്രമ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിച്ചത്. Read on deshabhimani.com

Related News