ഹിന്ദുത്വ–കോർപറേറ്റ്‌ രാഷ്ട്രീയം ബിജെപിയുടെ ആയുധം : പ്രകാശ്‌ കാരാട്ട്‌

സിപിഐ എം ഡൽഹി സംസ്ഥാന സമ്മേളനം സീതാറാം യെച്ചൂരി നഗറിൽ (ഹർകിഷൻ സിങ്‌ സുർജിത്‌ ഭവൻ) പൊളിറ്റ്‌ ബ്യൂറോ അംഗവും കോ–ഓർഡിനേറ്ററുമായ പ്രകാശ്‌ കാരാട്ട്‌ ഉദ്ഘാടനംചെയ്യുന്നു


ന്യൂഡൽഹി ഹിന്ദുത്വ–-കോർപറേറ്റ്‌ രാഷ്ട്രീയമാണ്‌ ബിജെപിയുടെയും ആർഎസ്‌എസിന്റെയും മുഖ്യ ആയുധമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും കോ–- ഓർഡിനേറ്ററുമായ പ്രകാശ്‌ കാരാട്ട്‌. ശതകോടീശ്വരന്മാർക്കും കോർപറേറ്റുകൾക്കും അഭിവൃദ്ധിപ്പെടാനുള്ള നവ ഉദാര നയങ്ങൾ കൂടുതൽ ശക്തമായി നടപ്പാക്കുകയുംഹിന്ദുത്വ അജൻഡഅടിച്ചേൽപ്പിക്കുകയുമാണ്‌ ഇവരുടെ ലക്ഷ്യം. ഹർകിഷൻസിങ് സുർജിത്‌ഭവനിൽ സിപിഐ എം ഡൽഹി സംസ്ഥാനസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ എൻഡിഎ വീണ്ടും അധികാരത്തിലേറിയതോടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾ കൂടുതൽ ആക്രമിക്കപ്പെടുകയാണ്‌. മഹാരാഷ്ട്ര, ജാർഖണ്ഡ്‌ തെരഞ്ഞെടുപ്പുകളിലും നരേന്ദ്രമോദി ഉൾപ്പടെയുള്ളവർ വർഗീയവിദ്വേഷം പ്രചരിപ്പിക്കുകയായിരുന്നു. ആർഎസ്എസിന്റെയും ബിജെപിയുടെയും ഹിന്ദുത്വ അജണ്ട മുതലാളിത്ത അനുകൂലമാണെന്ന്‌ തിരിച്ചറിഞ്ഞ്‌ ശതകോടീശ്വരൻമാർ അവരെ പിന്തുണയ്‌ക്കുകയാണ്‌. ഹിന്ദുത്വ–-കോർപറേറ്റ്‌ രാഷ്‌ട്രീയത്തിന്‌ എതിരായ പോരാട്ടങ്ങൾ കൂടുതൽ ശക്തമാക്കണം–- കാരാട്ട്‌ ആവശ്യപ്പെട്ടു. പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്‌, ഡൽഹി സംസ്ഥാന സെക്രട്ടറി കെ എം തിവാരി തുടങ്ങിയവർ സംസാരിച്ചു. അന്തരിച്ച സിപിഐ എം നേതാക്കളായ സീതാറാം യെച്ചൂരി, ബുദ്ധദേബ്‌ ഭട്ടാചാര്യ, കോടിയേരി ബാലകൃഷ്‌ണൻ തുടങ്ങിയവർക്ക്‌ സമ്മേളനം ആദരമർപ്പിച്ചു. സംസ്ഥാന സമ്മേളനം ഞായറാഴ്ച സമാപിക്കും. Read on deshabhimani.com

Related News