സംഭാല്‍ സംഘര്‍ഷബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിന് രാഹുലിനും പ്രിയങ്കയ്ക്കും വിലക്ക്; പൊലീസ് തടഞ്ഞു



ന്യൂഡല്‍ഹി >  സംഭാല്‍ സംഘര്‍ഷബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ പുറപ്പെട്ട രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞു. പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി സംഭലിലേക്ക് തിരിച്ചത്. ഗാസിപൂര്‍ അതിര്‍ത്തിയില്‍ ബാരിക്കേഡ് വെച്ച് തടയുകയും പൊലീസ് ബസ് കുറുകെ ഇടുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മടങ്ങി പോവണമെന്നാണ് യുപി പൊലീസിന്റെ ആവശ്യം. അതേസമയം രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വാഹനത്തില്‍ തന്നെ തുടരുകയാണ്. രാഹുല്‍ ഗാന്ധിയെ അഭിവാദ്യം ചെയ്ത് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ തടിച്ചുകൂടുകയും പൊലീസിനെതിരെ പ്രതിഷേധിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ പത്ത് വരെ നിരോധനാജ്ഞ പുറപ്പെടുവിച്ച സംഭാലില്‍ ആരെയും കടത്തിവിടില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ സമാജ്‍വാദി പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭാല്‍ സന്ദര്‍ശിച്ചപ്പോള്‍ അവരെയും പൊലീസ് തടഞ്ഞിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മടങ്ങി പോവണമെന്നാണ് യുപി പൊലീസിന്റെ ആവശ്യം. അതേസമയം രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വാഹനത്തില്‍ തന്നെ തുടരുകയാണ്. രാഹുല്‍ ഗാന്ധിയെ അഭിവാദ്യം ചെയ്ത് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ തടിച്ചുകൂടുകയും പൊലീസിനെതിരെ പ്രതിഷേധിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.   Read on deshabhimani.com

Related News