‘പ്രോബ 3' ഉപഗ്രഹങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു
പാരിസ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രോബ- 3 ദൗത്യ പേടകങ്ങൾവിക്ഷേപണത്തിനായി ഇന്ത്യയിലേക്ക് പുറപ്പെട്ടു. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ കൊറോണയെക്കുറിച്ച് പഠിക്കാനായുള്ള ദൗത്യമാണിത്. ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽനിന്നാണ് വിക്ഷേപിക്കുക. ഇതിനായി ബെൽജിയത്തിലുള്ള റെഡ് വയർ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് പേടകം ഇന്ത്യയിലേക്ക് പുറപ്പെട്ടു. പ്രോബ -3 ദൗത്യത്തിലെ രണ്ട് പേടകങ്ങൾ ഉപയോഗിച്ച് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിക്കും. ഒരു പേടകത്തിന് മുന്നിൽ മറ്റൊരു പേടകം സ്ഥാപിച്ചാണ് ഇത് സാധ്യമാക്കുക. സൂര്യന്റെ ചുറ്റുമുള്ള ആവരണവലയത്തെ അഥവാ കൊറോണയെ കൃത്യമായി നിരീക്ഷിക്കാൻ ഇതുവഴി സാധിക്കും. ഐഎസ്ആർഒയുടെ പിഎസ്എൽവി- എക്സ്എൽ റോക്കറ്റിലാണ് പ്രോബ-3 ഉപഗ്രഹങ്ങളെ വിക്ഷേപിക്കുക. ഡിസംബറിലാണ് വിക്ഷേപണം Read on deshabhimani.com