'മനുഷ്യജീവന് ഒരു വിലയുമില്ലേ' സിദ്ധരാമയ്യയോട് മലയാളികൾ
ബംഗളൂരു > കർണാടകത്തിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിലുള്ള കർണാടക സർക്കാറിന്റെ അലംഭാവത്തിൽ പ്രതിഷേധവുമായി മലയാളികൾ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെയാണ് # savearjun, #shamekarnatakagovt എന്ന ഹാഷ്ടാഗോടുകൂടിയ കമന്റുകളുമായി മലയാളികളുടെ പ്രതിഷേധം. കേരളം അതിജീവിച്ച പ്രളയവും കവളപ്പാറ ദുരന്തവും ഉദ്ദാഹരിച്ചാണ് മലയാളികളുടെ കമന്റുകൾ. അപകടം നടന്ന് ആറ് ദിവസമായിട്ടും രക്ഷാപ്രവർത്തനം മന്ദഗതിയിലാണ് പുരോഗമിക്കുന്നക്കുന്നത്. റോഡിലെ മണ്ണ് മാത്രമാണ് നീക്കുന്നത്. ദേശീയപാതയിലെ മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം മാത്രമാണ് നടത്തുന്നതെന്ന് ജനങ്ങൾ ആരോപിച്ചതിനു പിന്നാലെയാണ് സിദ്ധരാമയ്യയുടെ ഫേസ്ബുക്ക് കുറിപ്പുകൾക്ക് താഴെ പ്രതിഷേധവുമായി ആളുകൾ എത്തിയിരിക്കുന്നത് . Read on deshabhimani.com