വാക്കുതർക്കം; പഞ്ചാബിൽ ആംആദ്മി നേതാവിന് വെടിയേറ്റു

പ്രതീകാത്മകചിത്രം


ചണ്ഡീ​ഗഡ് > വാക്കുതർക്കത്തെത്തുടർന്ന് പഞ്ചാബിൽ ആംആദ്മി നേതാവിന് വെടിയേറ്റു. ശിരോമണി അകാലി​ദൾ നേതാവിന്റെ വെടിയേറ്റ് ആംആദ്മി നേതാവ് മൻദീപ് സിങ്ങിനാണ് വെടിയേറ്റത്. പഞ്ചാബിലെ ഫസിൽക ജില്ലയിലാണ് സംഭവം. അകാലി​ദൾ നേതാവ് വർദേവ് സിങ് മാൻ ആണ് വെടിയുതിർത്തതെന്ന് എഎപി എംഎൽഎ ജഗദീപ് കംബോജ് ഗോൾഡി പറഞ്ഞു. മൻദീപ് സിങ് പഞ്ചാബിലെ ജലാലാബാദ് ആശുപത്രിയിൽ ചികിത്സയിലാണ്.   Read on deshabhimani.com

Related News