ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകൻ: രാഹുൽ ഗാന്ധി



ന്യൂഡൽഹി > സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തിൽ അനുശോചനമറിയിച്ച്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി. ‘സീതാറാം യെച്ചൂരി സുഹൃത്തായിരുന്നു. ഇന്ത്യ എന്നആശയത്തിന്റെ സംരക്ഷകനും, രാജ്യത്തെ ആഴത്തിൽ മസസിലാക്കിയ വ്യക്തിയുമാണ്‌. നമുക്കിടയിൽ ഇനി സുദീർഘമായ ചർച്ചകൾ ഉണ്ടാകില്ല. അത്യന്തം ദുഖകരമായ ഈ സന്ദർഭത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും എന്റെ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു.’–- രാഹുൽ ഗാന്ധി ഫേസ്‌ബുക്കിൽ എഴുതി. Read on deshabhimani.com

Related News