അദാനിയെ അറസ്റ്റ് ചെയ്യണം; സംരക്ഷിക്കുന്നത് മോദിയെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി> യുഎസ് കോടതി അഴിമതി കുറ്റം ചുമത്തിയ ഗൗതം അദാനിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ ഗാന്ധി. അഴിമതി നടത്തിയ അദാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംരക്ഷിണത്തിൽ ഇപ്പോഴും ഈ രാജ്യത്ത് സ്വതന്ത്രനായി നടക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അദാനിയെ അറസ്റ്റ് ചെയ്താൽ അവസാനം നരേന്ദ്ര മോദിയുടെ പേര് പുറത്തുവരും. ബിജെപിയുടെ മുഴുവൻ ഫണ്ടിങ്ങും അദാനിയുടെ കൈകളിലാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ താൻ ഈ വിഷയം ലോക്സഭയിൽ ഉന്നയിക്കുമെന്നും ജെപിസി അന്വേഷണം ആവശ്യപ്പെടുമെന്നും രാഹുൽ പറഞ്ഞു. Read on deshabhimani.com