കസേര സംരക്ഷിക്കാനുള്ള ബജറ്റ്: രാഹുല്‍ ഗാന്ധി



ന്യൂഡല്‍ഹി> പ്രധാനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.സഖ്യകക്ഷികളെ പ്രീണിപ്പിക്കാന്‍ മറ്റ് സംസ്ഥാനങ്ങളുടെ ചിലവില്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നു. ആനുകൂല്യങ്ങള്‍ മുതലാളിമാരെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കസേര സംരക്ഷിക്കാനുള്ള ബജറ്റാണിതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കോണ്‍ഗ്രസ് പ്രകടന പത്രികയും മുന്‍ ബജറ്റുകളും പകര്‍ത്തിയതാണ് ഇന്നത്തെ ബജറ്റ് പ്രഖ്യാപനം. ബിഹാറില്‍ പുതിയ വിമാനത്താവളങ്ങളും റോഡുകളും നിര്‍മിക്കുമെന്നാണ് ബജറ്റ് അവതരിപ്പിച്ച് നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയപാതകള്‍ക്ക്  കോടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറില്‍ 2,400 മെഗാവാട്ടിന്റെ ഊര്‍ജ പ്ലാന്റിന് 21,400 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിന്റെ തലസ്ഥാന-അടിസ്ഥാന സൗകര്യവികസനത്തിനായി പ്രത്യേകാ സാമ്പത്തിക പാക്കേജ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. . പ്രത്യേക പദവി വേണമെന്ന ബിഹാറിന്റെയും ആന്ധ്രാപ്രദേശിന്റെയും ആവശ്യങ്ങളോട് മുഖംതിരിച്ച കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ബജറ്റില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും വിഐപി പരിഗണനയാണ് നല്‍കിയത്. ബജറ്റില്‍ വന്‍ പദ്ധതികളാണ് ഇരു സംസ്ഥാനങ്ങള്‍ക്കുമായി പ്രഖ്യാപിച്ചിരിക്കുന്നത്.   Read on deshabhimani.com

Related News