തെലങ്കാനയിൽ കെ ചന്ദ്രശേഖർ റാവുവിന്റെ കുടുംബവാഴ്‌ചയെന്ന്‌ രാഹുൽ ഗാന്ധി



ന്യൂഡൽഹി തെലങ്കാനയിൽ കെ ചന്ദ്രശേഖർ റാവുവിന്റെ രാജവാഴ്‌ചയാണെന്ന്‌ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി തെലങ്കാനയിലെത്തിയപ്പോഴാണ്‌ രാഹുലും പ്രിയങ്കയും ബിആർഎസിലെ കുടുംബവാഴ്‌ചയെ വിമർശിച്ചത്‌. മൂന്നുദിവസത്തെ വിജയഭേരി യാത്രയ്‌ക്കായാണ്‌ രാഹുൽ എത്തിയത്‌. തെലങ്കാനയിൽ മുഖ്യമന്ത്രിയുടെ രാജവാഴ്‌ചയാണ്‌. മദ്യം അടക്കം പ്രധാന വകുപ്പുകളെല്ലാം മുഖ്യമന്ത്രിയുടെ കുടുംബമാണ്‌ കൈകാര്യംചെയ്യുന്നത്‌. കോൺഗ്രസ്‌  അധികാരത്തിലെത്തിയാൽ ജാതി സെൻസസ്‌ നടപ്പാക്കും–- രാഹുൽ പറഞ്ഞു. തെലങ്കാനയിൽ സാമൂഹ്യനീതിയുണ്ടാകുമെന്ന പ്രതീക്ഷ ജനങ്ങൾക്കുണ്ടായിരുന്നെങ്കിലും സർക്കാരിലെ മൂന്ന്‌ മന്ത്രിമാർ ഒരുകുടുംബത്തിൽ നിന്നായതിനാൽ നീതി നടപ്പാകില്ലെന്ന്‌  പ്രിയങ്ക  ഗാന്ധി പറഞ്ഞു. കുടുംബാധിപത്യത്തെ കുറിച്ച്‌ പ്രിയങ്ക ഗാന്ധി തന്നെ പറയണമെന്ന്‌ കെസിആറിന്റെ മകളും മുൻഎംപിയുമായ കെ കവിത പരിഹസിച്ചു. അതേസമയം കോൺഗ്രസ്‌ രാജ്യത്തെ സി ടീമാണെന്ന്‌ മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ കെ ടി രാമറാവു പറഞ്ഞു. രാജ്യത്തെ ‘ചോർ’ (കള്ളൻ) ടീമാണ്‌ കോൺഗ്രസ്‌–- രാമറാവു പറഞ്ഞു.   Read on deshabhimani.com

Related News