ഇന്ത്യ എന്ന ആശയത്തിന്റെ 
സംരക്ഷകൻ : രാഹുൽ ഗാന്ധി

കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധിക്കൊപ്പം


ന്യൂഡൽഹി നമ്മുടെ രാജ്യത്തെക്കുറിച്ച് ആഴത്തിൽ ധാരണയുള്ള, ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു സീതാറാം യെച്ചൂരിയെന്ന്‌ ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി പറഞ്ഞു. ‘‘ഞങ്ങൾ നടത്തിയിരുന്ന നീണ്ട ചർച്ചകൾ ഇനി എനിക്ക് നഷ്ടമാകും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുയായികൾക്കുമുണ്ടായ വലിയ നഷ്ടത്തിൽ ആത്മാർഥമായിഅനുശോചിക്കുന്നു'’ – രാഹുല്‍ കുറിച്ചു. Read on deshabhimani.com

Related News