മഴക്കെടുതിയില്‍ ഉത്തരാഖണ്ഡ്‌, ത്രിപുര, ഗുജറാത്ത്‌

മേഘസ്ഫോടനത്തെതുടര്‍ന്ന് ഉത്തരാഖണ്ഡിലെ തെഹ്‍രിയിൽ മരങ്ങളും കല്ലും കുത്തിയൊലിച്ചെത്തിയപ്പോള്‍


ന്യൂഡല്‍ഹി ഉത്തരാഖണ്ഡിൽ രുദ്രപ്രയാഗ്‌ ജില്ലയിൽ കനത്ത മഴയെതുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ശക്തം. നാലു നേപ്പാൾ തൊഴിലാളികളാണ്‌ മണ്ണിടിച്ചിലിൽ മരിച്ചത്‌. ഹരിദ്വാറിൽ വെള്ളിയാഴ്‌ച രാത്രി പെയ്‌ത ശക്തമായ മഴയിൽ ഗംഗ നദിയിൽ ഒരാൾ ഒഴിക്കിൽപ്പെട്ടു. ചമോലിക്കും നന്ദപ്രയാഗിനുമിടയിലുള്ള ബദ്രിനാഥ്‌ ദേശീയപാത രണ്ടാം ദിവസവും തടസപ്പെട്ടു. പാത അടച്ചതോടെ കേദാർനാഥ്‌ ക്ഷേത്രത്തിലേക്കുള്ള യാത്ര നിലച്ചു. വടക്കന്‍ ഗുജറാത്തിൽ ശക്തമായ മഴയെ തുടർന്ന്‌ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ബനസ്‌കാന്ത ജില്ലയിൽ ഇരുപത്തിനാലു മണിക്കൂറിൽ പെയ്‌തത്‌ 112 മില്ലി മീറ്റർ മഴ. വിവിധ പ്രദേശങ്ങളിലെ റോഡ്‌ ഗതാഗതം തടസപ്പെട്ടു. ത്രിപുരയിലും കനത്ത തുടരുകയാണ്‌. വെള്ളിയാഴ്‌ച പ്രളയത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ രണ്ട്‌ രക്ഷാപ്രവർത്തകർക്ക് ദാരുണാന്ത്യം സംഭവിച്ചു. ദുരിത ബാധിതരെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റുന്ന നടപടികള്‍ പുരോ​ഗമിക്കുന്നു. Read on deshabhimani.com

Related News