VIDEO:- രണ്ടര വയസുകാരി കുടുങ്ങിയത് 35 അടി താഴ്ചയിൽ; 20 മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക്



ജയ്‌പുർ> രാജസ്ഥാനിലെ ദൗസയിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരി 20 മണിക്കൂറിന് ശേഷം പുതുജീവിതത്തിലേക്ക്. ബുധനാഴ്ച വൈകുന്നേരം കിണറിൽ കുടുങ്ങിയ നീരു എന്ന കുഞ്ഞിനെയാണ് രക്ഷാപ്രവർത്തകർ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.  വീടിന് സമീപത്തെ കൃഷിയിടത്തില്‍ കളിക്കുന്നതിനിടെയാണ് അപകടം. ബുധനാഴ്‌ച വൈകുന്നേരം അഞ്ച്‌ മണിയോടെയാണ്‌ കുഞ്ഞ് കിണറ്റിൽ വീണ സംഭവം പുറത്തറിയുന്നത്‌. തുടർന്ന് സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകളും പൊലീസും സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.  600 അടിയോളം താഴ്ചയുള്ള കിണറിന്റെ 35 അടി താഴ്ചയിലാണ്‌ കുട്ടി കുടുങ്ങിക്കിടക്കുന്നത്. ഇതോടെ കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.  बांदीकुईं के नीरू के जिंदगी की जंग जीतने की खुशी...।!#Rajasthan #Dausa pic.twitter.com/D5OY0hKKcJ — Avdhesh Pareek (@Zinda_Avdhesh) September 19, 2024 Read on deshabhimani.com

Related News