ജയ്പൂരിൽ രാസവസ്തു നിറച്ച ലോറി കൂട്ടിയിടിച്ച് അപകടം: വൻ തീപിടിത്തം, അഞ്ച് മരണം
ജയ്പുർ> രാജസ്ഥാനിലെ ജയ്പുരിൽ രാസവസ്തു നിറച്ച ലോറി മറ്റ് ട്രക്കുകളുമായി കൂട്ടിയിടിച്ചുയണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ജയ്പുർ-അജ്മിർ ദേശീയപാതയിൽ ബ്രാൻകോട്ട ഏരിയയിലുള്ള പെട്രോൾ പമ്പിന് മുന്നിൽ വെള്ളിയാഴ്ച പുലർച്ചെ 5.30നാണ് സംഭവം. കാറുകളും ലോറികളും ഉൾപ്പടെ നാൽപതോളം വാഹനങ്ങളാണ് കത്തിനശിച്ചത്. രാസവസ്തു കയറ്റിവന്ന ലോറിയും മറ്റൊരു ട്രക്കും ആദ്യം കൂട്ടിയിടിച്ച് തീപ്പിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 20 അഗ്നിരക്ഷാ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റവർ ജയ്പുരിലെ സവായ് മാൻ സിങ് ആശുപത്രിയിൽ ചികിത്സയിലാണ്. Read on deshabhimani.com