ഭീകരതയെ പിന്തുണയ്‌ക്കുന്നത്‌ അവസാനിപ്പിക്കണം ; പാകിസ്ഥാനുമായി ചർച്ചയ്‌ക്ക്‌ ഒരുക്കമെന്ന്‌ രാജ്‌നാഥ്‌ സിങ്‌



ന്യൂഡൽഹി ജമ്മു കശ്‌മീരിൽ ഭീകരരെ പിന്തുണയ്‌ക്കുന്നത്‌ അവസാനിപ്പിച്ചാൽ പാകിസ്ഥാനുമായി ചർച്ചകൾ പുനരാരംഭിക്കാൻ ഒരുക്കമാണെന്ന്‌ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു. ജമ്മുവിലെ റമ്പാൻ ജില്ലയിൽ തെരഞ്ഞെടുപ്പ്‌ റാലിയിലായിരുന്നു പരാമർശം. അയൽരാജ്യങ്ങളുമായി നല്ല ബന്ധം ആരാണ്‌ ആഗ്രഹിക്കാത്തത്‌.  നിങ്ങൾക്ക്‌ ഒരു സുഹൃത്തിനെ മാറ്റാനാകും. എന്നാൽ അയൽവാസിയെ മാറ്റാനാകില്ല. പാകിസ്ഥാനുമായി നല്ല ബന്ധമാണ്‌ ഇന്ത്യ ആഗ്രഹിക്കുന്നത്‌. ജമ്മു കശ്‌മീരിൽ ഭീകരർ കൊലപ്പെടുത്തിയവരിൽ 85 ശതമാനവും മുസ്ലിങ്ങളാണ്‌. ഹിന്ദുക്കൾ കൊല്ലപ്പെട്ടിട്ടുണ്ടോ.  ആഭ്യന്തര മന്ത്രിയായിരുന്ന തനിക്ക്‌ കണക്കുകൾ കൃതമായി അറിയാം–- രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു. പാക്‌ അധീന കശ്‌മീരിൽ ഉള്ളവർ കൂടി ഇന്ത്യയുടെ ഭാഗമാകണമെന്നും മന്ത്രി പറഞ്ഞു. പാകിസ്ഥാൻകാർ നിങ്ങളെ വിദേശികളായാണ്‌ കാണുന്നത്‌. എന്നാൽ ഇന്ത്യാക്കാർ നിങ്ങളെ സ്വന്തക്കാരായാണ്‌ കാണുന്നതെന്നും- രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു. Read on deshabhimani.com

Related News