ലൈംഗികപീഡനക്കേസിൽ ജയിലിലായി; ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയെ കൊലപ്പെടുത്തി



റൂർക്കേല > ലൈംഗികപീഡനക്കേസിൽ ജയിലിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയെ കൊലപ്പെടുത്തി. മൃതദേഹം കഷ്ണങ്ങളാക്കി നദിയിൽ ഉപേക്ഷിച്ചു. റൂർക്കേലയിലാണ് ക്രൂര കൃത്യം നടന്നത്. 24കാരനായ കുനു കിഷനാണ് 18കാരിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കിയത്. ശേഷം മൃതദേഹ ഭാ​ഗങ്ങൾ ബ്രാഹ്മണി ന​ദിയിൽ ഉപേക്ഷിക്കുകയും ചെയ്തു. ബുധനാഴ്ചയാണ് ജാർസു​ഗുഡ പൊലീസും ഫോറൻസിക് ടീമും ഒഡിഷ ഡിസാസ്റ്റർ റാപിഡ് ആക്ഷൻ ഫോഴ്സും ചേർന്ന് താർക്കെര പമ്പ് ഹൗസിന്റെ സമീപത്തുനിന്ന് മൃതദേഹ​ ഭാ​ഗങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിന്റെ തല കണ്ടെത്തിയിട്ടില്ല. ജാർസു​ഗുഡയിൽ നിന്നാണ് അക്രമി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ശേഷം ലതികാത പൊലീസ് സ്റ്റേഷൻ പരിധിയിലെത്തിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വർഷം ആ​ഗസ്തിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് 3 മാസത്തിനു ശേഷം ഇടക്കാല ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് കോടതിയിൽ ഹാജരായിരുന്നില്ല. ഇതേത്തുടർന്ന് ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വാറന്റ് പുറപ്പെടുവിച്ചിരുന്നു. ജാർസു​ഗുഡയിൽ ബന്ധുവിനൊപ്പം താമസിച്ച് ബ്യൂട്ടി പാർലറിൽ ജോലി ചെയ്തു വരികയായിരുന്നു ആക്രമിക്കപ്പെട്ട പെൺകുട്ടി. കാണാതായതിനെത്തുടർന്ന് ഈ മാസം 7ന് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്തുനിന്ന് മൃതദേഹത്തിന്റെ പല ഭാ​ഗങ്ങളും വസ്ത്രവും ചെരിപ്പും കൊലയ്ക്കുപയോ​ഗിച്ച ആയുധവും കണ്ടെത്തി. രണ്ട് സ്ഥലങ്ങളിലായാണ് മൃതദേഹ ഭാ​ഗങ്ങൾ ഉപേക്ഷിച്ചത്. 2023 ആ​ഗസ്തിലാണ് പ്രതി പെൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചത്. Read on deshabhimani.com

Related News