രത്തൻ ടാറ്റയുടെ പിൻ​ഗാമിയായി അർധസഹോദരൻ നോയൽ; ട്രസ്റ്റ് ചെയർമാൻസ്ഥാനത്തേക്ക് തെരഞ്ഞെടുത്തു



മുംബൈ > ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്തേക്ക് നോയൽ ടാറ്റയെ തെരഞ്ഞെടുത്തു. രത്തൻ ടാറ്റയ്ക്കു ശേഷം ഗ്രൂപ്പിന്റെ പിന്തുടര്‍ച്ച സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. നോയൽ രത്തൻ ടാറ്റയുടെ അർധ സഹോദരനാണ്. നിലവില്‍ സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റിയാണ് നോയൽ ടാറ്റ. ടൈറ്റൺ വാച്ചിന്റേയും ടാറ്റ സ്റ്റീലിന്റെയും ചെയർമാനും നോയലാണ്. നവൽ ടാറ്റയുടെ രണ്ടാംഭാര്യയിലെ മകനും രത്തന്റെ അർധസഹോദരനുമാണ് നോയൽ ടാറ്റ. ഐറിഷ്‌ പൗരനായ അറുപത്തേഴുകാരന്‌ ടാറ്റ ഗ്രൂപ്പിൽ നാലുപതിറ്റാണ്ടിന്റെ അനുഭവസമ്പത്തുണ്ട്‌. 2012–-17ൽ ടാറ്റ സൺസ്‌ ചെയർമാനായിരുന്ന സൈറസ്‌ മിസ്‌ത്രിയുടെ സഹോദരിയാണ്‌ നോയലിന്റെ ഭാര്യ. നൂറിലധികം രാജ്യങ്ങളില്‍ ടാറ്റ ഗ്രൂപ്പിന് ശാഖകളുണ്ട്. 2023-24ല്‍ ടാറ്റ കമ്പനികളുടെ വരുമാനം 16,500 കോടി ഡോളറിലധികം ആയിരുന്നു. ടാറ്റയുടെ കമ്പനികളില്‍ പത്തുലക്ഷത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. Read on deshabhimani.com

Related News