ശ്രീലങ്കയിലേക്കുള്ള കപ്പൽ സർവീസ് പുനരാരംഭിക്കുന്നു



നാ​ഗപ്പട്ടണം > തമിഴ്നാട്ടിൽ നിന്ന് ശ്രീലങ്കയിലേക്കുള്ള കപ്പൽ സർവീസ് പുനരാരംഭിക്കുന്നു. സർവീസ് നടത്തുന്നുതിനായി ശിവ​ഗം​ഗ എന്ന കപ്പൽ നാ​ഗപ്പട്ടണത്ത് എത്തി. യാത്രയ്ക്കുള്ള കപ്പൽ എത്തിയെന്നും യാത്രതുടങ്ങുന്ന തീയതി ഉടൻ അറിയിക്കുമെന്നും ഇൻഡശ്രീ ഫെറി സർവീസസ് അറിയിച്ചു. പതിറ്റണ്ടുകളായി മുടങ്ങി കിടന്ന ശ്രീലങ്കൻ കപ്പൽ സർവീസ് ഒക്ടോബറ്‍ അവസാനം നിർത്തിവച്ചിരുന്നു. ജനുവരിയിൽ സർവീസ് പുനരാരംഭിക്കാൻ ശ്രമങ്ങൾ നടന്നുവെങ്കിലും നീണ്ടുപോയി. നടപടിക്രമങ്ങൾ പൂർത്തിയാക്കികൊണ്ട് പരീക്ഷണയാത്രക്കു ശേഷം ഒരാഴ്ചക്കുള്ളിൽ സമയക്രമം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് നാ​ഗപട്ടണത്തു നിന്ന് ശ്രീലങ്കയിലെ കാങ്കേൺ തുറയിലേക്കുള്ള കപ്പൽ സർവീസ് ഉദ്ഘാടനം നടന്നത്. സർവീസ് ചുമതല നടത്തിയിരുന്ന കെപിവിഎസ് പ്രൈവറ്റ് ലിമിറ്റഡ് പിന്മാറിയതിനു ശേഷമാണ് ഇൻഡശ്രീ എറ്റെടുത്തത്. 7670രൂപയാണ് പഴയ ടിക്കറ്റ് നിരക്ക്.  Read on deshabhimani.com

Related News