ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചു; ഒമർ അബ്‌ദുള്ള സത്യപ്രതിജ്ഞ ഉടൻ

photo credit: facebook


ന്യൂഡൽഹി> ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചു. ഞായർ രാത്രി 10:27നാണ്‌ രാഷ്‌ട്രപതി ദ്രൗപതി മുർമു ഉത്തരവ് ഒപ്പിട്ടതെന്ന്‌ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെയാണ്‌  രാഷ്ട്രപതി ഭരണം പിൻവലിച്ചതായി ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്‌. ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ടിയാണ്‌ രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. കഴിഞ്ഞദിവസമാണ് രാഷ്ട്രപതിഭരണം പിന്‍വലിക്കാന്‍ ലഫ്. ഗവര്‍ണർ മനോജ്‌ സിൻഹയുടെ ഓഫിസ് ശുപാര്‍ശ ചെയ്തത്. വരും ദിവസങ്ങളിൽ ജമ്മു -കശ്‌മീരിൽ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുള്ള സത്യപ്രതിജ്ഞ ചെയ്തേക്കും. 2018 ജൂൺ മുതൽ ജമ്മു കശ്മീർ  രാഷ്ട്രപതി ഭരണത്തിൻ കീഴിലാണ്. നിയമപ്രകാരം ആദ്യത്തെ ആറുമാസം സംസ്ഥാനത്ത് ഗവർണർ ഭരണവും തുടർന്ന് രാഷ്ട്രപതി ഭരണവുമായിരുന്നു. 22 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2018ലാണ് ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നത്‌.  Setting stage for govt formation, Centre revokes President'd Rule in Jammu and Kashmir @DeccanHerald pic.twitter.com/SWqRqCADhU— Shemin (@shemin_joy) October 13, 2024 Read on deshabhimani.com

Related News