കൊൽക്കത്ത കൊലപാതകം; ജൂനിയർ ഡോക്ടർമാരുടെ സമരം 10–ാം ദിവസം



കൊൽക്കത്ത> കൊൽക്കത്തയില്‍ പിജി ഡോക്ടറെ ബലാത്സംഗം ചെയ്‌തുകൊന്ന സംഭവത്തിൽ പ്രതിഷേധിച്ചും ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടും ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരം പത്താം ദിവസത്തിലേക്ക്‌. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണം വരെ നിരാഹാരം നടത്തുമെന്ന്‌ ഡോക്ടർമാർ പറഞ്ഞു. കൊൽക്കത്തയിലും സിലിഗുരി നഗരത്തിലുമാണ് സമരം. സമരത്തിനിടെ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നുണ്ട്‌. സംസ്ഥാന സർക്കാരിന്റെ ദുർഗാ പൂജാ കാർണിവലിന്റെ ഭാഗമായി ഒക്‌ടോബർ 15-ന് സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി മനോജ് പന്ത് സമരക്കാർക്ക്‌ കത്തയച്ചു.   രാജ്യത്തുടനീളമുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ജീവന്‌ സുരക്ഷ ഉറപ്പാക്കുന്ന രീതിയിലുള്ള കർശന വ്യവസ്ഥകളുള്ള കേന്ദ്രനിയമ നിർമാണം വേണമെന്നാണ്‌ ഡോക്ടർമാരുടെ പ്രധാന ആവശ്യം.   Read on deshabhimani.com

Related News