രോഹിണി ഗോഡ്‌ബോലെ വിടവാങ്ങി
ബംഗളൂരു> രാജ്യത്തെ അറിയപ്പെടുന്ന ഊർജതന്ത്രജ്ഞയും ശാസ്‌ത്രപ്രചാരകയുമായ രോഹിണി ഗോഡ്‌ബോലെ (71) വിടവാങ്ങി. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പ്രൊഫസറായി വിരമിച്ച ഗോഡ്‌ബോലെ ശാസ്‌ത്രമേഖലയില്‍ വനിതാപങ്കാളിത്തം വര്‍ധിപ്പിക്കാന്‍ നിരന്തര പരിശ്രമം നടത്തി. ഇന്ത്യയ്ക്കുള്ളിലും പുറത്തുമുള്ള വിവിധ ശാസ്‌ത്ര അക്കാദമികളിൽ അംഗമായി. സർക്കാരിന്റെ ശാസ്‌ത്രോപദേശക സമിതികളിലും സേവനമനുഷ്‌ഠിച്ചു. രാജ്യം 2019ൽ പത്മശ്രീ നൽകി ആദരിച്ചു. പ്രപഞ്ചത്തിലെ എല്ലാ വസ്‌തുക്കളും നിർമിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാന കണങ്ങളെക്കുറിച്ച് പഠിക്കുന്ന കണികാഭൗതിക ശാസ്‌ത്രശാഖയില്‍ ഇന്ത്യയുടെ വഴികാട്ടിയായി അറിയപ്പെട്ടു. രാജ്യത്തെ ഏറ്റവും മികച്ച ശാസ്‌ത്രപ്രഭാഷകരിലൊരാളായിരുന്നു. നൂറ്റമ്പതോളം പഠനങ്ങൾ പുറത്തിറക്കി. Read on deshabhimani.com