സംഭൽ ജുമാ മസ്‌ജിദിന്റ നിയന്ത്രണം വേണമെന്ന് എഎസ്‌ഐ



ന്യൂഡൽഹി > ഉത്തർപ്രദേശിലെ സംഭലിലെ ഷാഹി ജുമാ മസ്ജിദ് പൈതൃക കേന്ദ്രമാണെന്നും നിയന്ത്രണ അധികാരം വേണമെന്നും ആവശ്യപ്പെട്ട് ആർക്കിയോജിക്കൽ സർവേ ഓഫ്‌ ഇന്ത്യ(എഎസ്‌ഐ). ക്ഷേത്രം നിന്നസ്ഥലത്താണ്‌ മസ്ജിദ് എന്ന സംഘപരിവാർ പരാതിയിൽ നടന്ന സർവേ നാല് മുസ്ലിം യുവാക്കളുടെ കൊലപാതകത്തിൽ കലാശിച്ചതിനു പിന്നാലെയാണ്‌ എഎസ്‌ഐയുടെ രംഗപ്രവേശം. കേസ്‌ പരിഗണിക്കുന്ന സംഭൽ സിവിൽ കോടതിയിലാണ്‌ എഎസ്‌എ സത്യവാങ്‌മൂലം സമർപ്പിച്ചത്‌. വിഷയത്തിൽ എഎസ്‌ഐയോട്‌ കോടതി പ്രതികരണം ആരാഞ്ഞിരുന്നു. മസ്ജിദില്‍ പൊതുജനങ്ങൾക്ക്‌ പ്രവേശനം നൽകണമെന്നതടക്കം ഹർജിക്കാരുടെ ആവശ്യങ്ങളോട്‌ ചേർന്നു നിൽക്കുന്നതാണ്‌ എഎസ്‌ഐ നിലപാട്‌. 1920-ൽ സംരക്ഷിത സ്‌മാരകമായി വിജ്ഞാപനം ചെയ്യപ്പെട്ട മസ്ജിദിൽ പൊതുജനങ്ങൾക്ക്‌ പ്രവേശനം നൽകണമെന്നും നിയന്ത്രണവും അറ്റകുറ്റപണിക്കുള്ള അധികാരവും കൈമാറണമെന്നുമാണ്‌ എഎസ്‌ഐ ആവശ്യം. മസ്‌ജിദ്‌ കമ്മിറ്റി നിർമിതിയിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തിയെന്നും അവയിൽ കേസ്‌ നിലവിലുണ്ടെന്നും സത്യവാങ്‌മൂലത്തിലുണ്ട്. മീററ്റ് സർക്കിളിലെ സൂപ്രണ്ടിങ്‌ ആർക്കിയോളജിസ്റ്റ് വിനോദ് സിങ്‌ റാവത്താണ്‌ സത്യവാങ്‌മൂലത്തിൽ ഒപ്പിട്ടത്‌. ഷംസി ഷാഹി മസ്‌ജിദ് കേസ്‌ നാളെ പരിഗണിക്കും ലഖ്‌നൗ  > ഉത്തർപ്രദേശിലെ ഷംസി ഷാഹി മസ്‌ജിദ്‌ നീലകണ്‌ഠ മഹാദേവ മന്ദിറിന്‌ മുകളിലാണ്‌ നിർമിച്ചതെന്ന പരാതി നിലനിൽക്കുന്നതല്ലെന്ന്‌ ബദൗനിലെ അതിവേഗ കോടതിയിൽ മസ്‌ജിദ്‌ കമ്മറ്റി ചൂണ്ടിക്കാട്ടി.  രാജ്യത്തെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെയും  ഏറ്റവും വലിയ ഏഴാമത്തെയും മസ്‌ജിദാണിത്‌. 2022ൽ ഹിന്ദു മഹാസഭയാണ്‌   പരാതി നൽകിയത്‌.  കേസ്‌ ചൊവ്വാഴ്‌ച പരിഗണിക്കാനായി മാറ്റി. മഥുര, കാശി: അതിവേ​ഗ കോടതി 
വേണമെന്ന് ഹിന്ദുത്വ സംഘടനകള്‍ മഥുര > സംഭല്‍, അജ്മീര്‍ മസ്ജിദുകളില്‍ അവകാശവാദമുന്നയിച്ചതിന് പിന്നാലെ പുതിയ ആവശ്യവുമായി രാജ്യത്തെ തീവ്രഹിന്ദുത്വസംഘടനകള്‍.  മഥുര, കാശി ക്ഷേത്രങ്ങള്‍ക്ക് സമീപമുള്ള മസ്ജിദുകളില്‍ അവകാശവാദമുന്നയിച്ചുള്ള ഹര്‍ജികള്‍ അതിവേ​ഗ കോടതികളില്‍ തീര്‍പ്പാക്കണമെന്നാണ് ആവശ്യം. ഹിന്ദുജന​ജാ​ഗൃതി സമിതിയുടെ മഥുര സമ്മേളനത്തിലാണ് ആവശ്യമുയര്‍ന്നത്. Read on deshabhimani.com

Related News