600 സാംസങ് തൊഴിലാളികള്‍ കസ്റ്റഡിയില്‍
ചെന്നൈ സാംസങ് ഇലക്ട്രോണിക് ഫാക്ടറിക്ക് മുന്നിൽ വേതന വര്‍ധനയടക്കം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന തൊഴിലാളികളും യൂണിയൻ നേതാക്കളും ഉള്‍പ്പെടെ അറുനൂറോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സെപ്തംബര്‍ 9 മുതൽ ആരംഭിച്ച സമരത്തിന്റെ ഭാഗമായി പ്രകടനം നടത്തിയവരെയാണ് കസ്റ്റഡിയിലെടുത്തത്. തൊഴിലാളികള്‍ ഗാന്ധിജയന്തി ദിനത്തില്‍ നിരഹാരസത്യഗ്രഹവും നടത്തി. ചെന്നൈ ശ്രീപെരുമ്പത്തൂരിലെ ഫാക്ടറിക്കുമുന്നിലാണ് നാലാഴ്ചയായി സിഐടിയു അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ നൂറു കണക്കിന് ജീവനക്കാര്‍ സമരം ചെയ്യുന്നത്. തൊഴിൽ സമയം എട്ട് മണിക്കൂറാക്കുക, വേതന വര്‍ധന നടപ്പാക്കുക, ട്രേഡ് യൂണിയനെ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പണിമുടക്കുന്ന ജീവനക്കാരെ പിരിച്ചുവിടുമെന്ന് സാംസങ് ഭീഷണി മുഴക്കിയിട്ടുണ്ട്. Read on deshabhimani.com