തൊഴിലാളികള്‍ക്കുമുന്നില്‍ മുട്ടുമടക്കി സാംസങ്; സിഐടിയു നേതൃത്വത്തിലുള്ള സമരം വിജയിച്ചു



ചെന്നൈ > തമിഴ്നാട് ശ്രീപെരുംപുത്തൂരിലെ സാംസങ് പ്ലാന്റിൽ 37 ദിവസമായി തുടരുന്ന സിഐടിയു നേതൃത്വത്തിലുള്ള തൊഴിലാളി സമരം വിജയിച്ചു. ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ ഉൾപ്പെടെ ഇരു വിഭാഗവും ധാരണയിൽ എത്തിയതോടെയാണ് സമരം തീർന്നത്. സമരത്തിൽ പങ്കെടുത്തവർക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നും സാംസങ് ഉറപ്പു നൽകി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ മാസം ഒമ്പതു മുതലാണ് ആയിരത്തിലേറെ തൊഴിലാളികൾ സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം തുടങ്ങിയത്.  പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചിട്ടും യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടതോടെയാണുസമരം നീണ്ടത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയോഗിച്ച നാല് മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ അനുരഞ്ജന ചർച്ച വിജയം കാണുകയായിരുന്നു. Read on deshabhimani.com

Related News