ജീവിച്ചിരിക്കുന്ന വിദ്യാർഥിയുടെ "മരണാനന്തര ചടങ്ങിൽ' പങ്കെടുക്കാൻ അവധി: അധ്യാപകന് സസ്പെൻഷൻ

പ്രതീകാത്മകചിത്രം


ഭോപ്പാൽ > ജീവിച്ചിരിക്കുന്ന വിദ്യാർഥി മരണപ്പെട്ടെന്ന് കള്ളം പറഞ്ഞ് അവധിയെടുത്ത അധ്യാപകന് സസ്പെൻഷൻ. മൗ​ഗഞ്ചിലെ സർക്കാർ സ്കൂൾ അധ്യാപകനായ ഹീരാലാൽ പട്ടേലിനെയാണ് സസ്പെൻഡ് ചെയ്തത്. നവംബർ 27നാണ് പട്ടേൽ അവധിയെടുത്തത്. സ്കൂളിലെ മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർഥി മരിച്ചെന്നും സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാനായി അവധിയെടുക്കുന്നുവെന്നുമാണ് അധ്യാപകൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നത്. വിവരമറിഞ്ഞ കുട്ടിയുടെ പിതാവ് അധികൃതർക്ക് പരാതി നൽകുകയായിരുന്നു. തന്റെ മകൻ പൂർണ ആരോ​ഗ്യവാനായി ജീവനോടെയുണ്ടെന്നും അധ്യാപകനെതിരെ അന്വേഷണം വേണമെന്നും കാണിച്ച് ജില്ലാ കലക്ടർക്കാണ് പരാതി നൽകിയത്. തുടർന്ന് പട്ടേലിനെ സസ്പെൻഡ് ചെയ്ത കലക്ടർ അജയ് ശ്രീവാസ്തവ വിഷയത്തിൽ തുടരന്വേഷണത്തിനും ഉത്തരവിട്ടു. Read on deshabhimani.com

Related News