സെബി മേധാവി ചട്ടവിരുദ്ധമായി വരുമാനം നേടി
മുംബൈ ഓഹരി വിപണിയിലെ പരമോന്നത നിയന്ത്രണ ഏജൻസിയായ സെബിയുടെ മേധാവി മാധബി പുരി ബുച്ച് മറ്റൊരു കമ്പനിയിൽ നിന്ന് ചട്ടവിരുദ്ധമായി വരുമാനം നേടിയെന്ന് റിപ്പോർട്ട്. രജിസ്‌ട്രാർ ഓഫ് കമ്പനീസിൽ നിന്നുള്ള രേഖകൾ അധിഷ്‌ഠിതമാക്കി റോയിറ്റേഴ്‌സാണ് വിവരം റിപ്പോർട്ട് ചെയ്‌തത്. ഏഴു വർഷമായി സെബിയിൽ അംഗമായിരിക്കേ തന്നെ, സ്വന്തം കൺസൾട്ടൻസി സ്ഥാപനത്തിൽനിന്ന് മാധബി വരുമാനം നേടിയെന്നാണ് വിവരം. അദാനിയുടെ നിഴൽ കമ്പനികളിൽ സെബി മേധാവി തന്നെ നിക്ഷേപം നടത്തിയെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ സംയുക്ത പാർലമെന്ററി അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് പുതിയ റിപ്പോർട്ട്. Read on deshabhimani.com