കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടി: 3 ഭീകരർ കൊല്ലപ്പെട്ടു



ജമ്മു കശ്മീർ > ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പാേർട്ട്. ഭീകരരുടെ നുഴഞ്ഞുകയറ്റമുണ്ടെന്ന്  രഹസ്യാന്വേഷണ വിഭാ​ഗത്തിന്റെ അറിയിപ്പുണ്ടായിരുന്നു. തുടർന്ന് ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടെന്ന് ഇന്ത്യൻ ആർമി എക്സിൽ പങ്കുവച്ചു. Read on deshabhimani.com

Related News