മണിപ്പൂരിൽ പാലത്തിനടിയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി

photo credit: X


ഇംഫാൽ >  മണിപ്പൂരിൽ നിന്ന്‌ സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തു. അസം റൈഫിൾസും മണിപ്പൂർ പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ്‌ സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്‌. ഇംഫാൽ -ചുരാചന്ദ്പൂർ റൂട്ടിലെ ലെയ്സാങ് ഗ്രാമത്തിലെ പാലത്തിനടിയിൽ നിന്നാണ്‌ 3.6 കിലോ സ്‌ഫോടകവസ്തുക്കൾ സുരക്ഷാ സേന പിടിച്ചെടുത്തത്‌. ഡിറ്റണേറ്ററുകൾ, കോർഡ്‌ടെക്‌സ് മുതലയാവയാണ്‌ പാലത്തിനടിയിൽ നിന്ന്‌ കണ്ടെടുത്തത്‌. സ്‌ഫോടകവസ്തുക്കൾ നിർവീര്യമാക്കാൻ ബോംബ് സ്‌ക്വാഡിനെ വിന്യസിച്ചതായി സുരക്ഷാ സേന പറഞ്ഞു. കഴിഞ്ഞ ദിവസം ചുരാചന്ദ്പൂർ ജില്ലയിലെ മൊൽജോൾ ഗ്രാമത്തിൽ നിന്ന്  എം-16  ഉൾപ്പെടെ ഏഴ് തോക്കുകളും നാല് എസ്ബിബിഎൽ നാടൻ തോക്കുകളും ഒരു റിവോൾവർ, വെടിമരുന്ന് എന്നിവ സുരക്ഷാ സേന  പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. Acting on specific intelligence on presence of IEDs in general area Leisang village, Churachandpur district, #Manipur, #AssamRifles formation under #SpearCorps and @manipur_police launched a joint search operation and recovered 3.6 Kgs of explosives, detonators, cordtex and other… pic.twitter.com/5ZKNs6XaCz — SpearCorps.IndianArmy (@Spearcorps) December 24, 2024 Read on deshabhimani.com

Related News