മദ്യലഹരിയിൽ വിദ്യാർഥി ഓടിച്ച കാറിടിച്ച് സുരക്ഷാ ജീവനക്കാരൻ മരിച്ചു
ഹൈദരാബാദ് > മദ്യലഹരിയിൽ വിദ്യാർഥി ഓടിച്ച കാറിടിച്ച് സുരക്ഷാ ജീവനക്കാരൻ മരിച്ചു. സുരക്ഷാ ജീവനക്കാരൻ ബാഷാ ഗോപി (38) യാണ് മരിച്ചത്. ഹൈദരാബാദിലെ ദേവേന്ദ്ര നഗറിലാണ് അപകടമുണ്ടായത്. സംഭവത്തിൽ കാറോടിച്ച ബിരുദ വിദ്യാർഥി മനീഷ് ഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. അമിതവേഗത്തിലെത്തിയ കാർ സുരക്ഷാ ജീവനക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുരക്ഷാ ജീവനക്കാരൻ ഏറെ ദൂരത്തേക്ക് തെറിച്ചുവീണു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വിദ്യാർഥിക്കൊപ്പം അഞ്ച് പേർ കൂടി കാറിലുണ്ടായിരുന്നു. Read on deshabhimani.com