കുമാരി ഷെൽജ ബിജെപിയിലേക്ക്‌ ?



ന്യൂഡൽഹി> ഹരിയാന സീറ്റ്‌ വിഭജനത്തിൽ കോൺഗ്രസ്‌ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കുമാരി ഷെൽജ ബിജെപിയിലേക്കെന്ന്‌ അഭ്യൂഹം. നിയമസഭ തെരഞ്ഞെടുപ്പിന്‌ ദിവസങ്ങൾമാത്രം ശേഷിക്കെ എഐസിസി ജനറൽ സെക്രട്ടറിയും സിർസ എംപിയുമായ ദളിത്‌ നേതാവ്‌ കൂറുമാറുന്നത്‌ കോൺഗ്രസിന്‌ കനത്ത തിരിച്ചടിയാകും. ഏറ്റവും അടുത്ത അനുയായി അജയ്‌ ചൗധരിക്ക്‌ നാർനൗദ്‌ സീറ്റ്‌ അനുവദിക്കണം എന്നതടക്കം ആവശ്യങ്ങളൊന്നും അംഗീകരിക്കാത്തതിൽ കുമാരി ഷെൽജ അസംതൃപ്‌തയാണ്‌. കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങിൽനിന്ന്‌ അവർ വിട്ടുനിന്നു. പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നില്ല. ഷെൽജ ബിജെപിയിലേക്ക്‌ വരുമോയെന്ന ചോദ്യത്തിന്‌ സാധ്യതകൾ തള്ളിക്കളയാനാകില്ലെന്ന്‌ കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടർ പ്രതികരിച്ചു. കുമാരി ഷെൽജയെ കോൺഗ്രസ്‌ മാനസികമായി തകർക്കുകയും അധിക്ഷേപിക്കുകയുമാണെന്ന്‌ മുഖ്യമന്ത്രി നയാബ്‌ സിങ്‌ സൈനിയും പറഞ്ഞു. സിർസാ, ഫത്തേഹാബാദ്‌ മേഖലകളിലടക്കം വലിയ സ്വാധീനമുള്ള കുമാരി ഷെൽജ 20– 30 സീറ്റ് അനുകൂലികൾക്കായി ആവശ്യപ്പെട്ടിരുന്നു. മുൻ മുഖ്യമന്ത്രി ഭുപീന്ദർസിങ് ഹൂഡയും കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ ഉദയ്‌ ഭാനും ചേർന്ന്‌ സീറ്റ്‌ നിർണയത്തിൽ ഷെൽജയുടെ അനുയായികളെ വെട്ടിയൊതുക്കി. ഒമ്പത്‌ സീറ്റ് മാത്രമാണ്‌ അനുവദിച്ചത്‌. Read on deshabhimani.com

Related News